Kerala

കവിത മോഷ്ടിക്കുന്നവരെ പിന്തുണക്കുന്നവര്‍ രാഷ്ട്രീയ കൊലപാതകത്തില്‍ നാവ് ചലിപ്പിക്കുന്നില്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: കാസര്‍ഗോഡ് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ സാംസ്‌കാരിക നായകര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇരട്ടക്കൊലപാതകത്തെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ അപലപിച്ചില്ലെന്നാരോപിച്ചാണ് ചെന്നിത്തലയുടെ വിമര്‍ശനം.

കവിത മോഷ്ടിക്കുന്നവരെ പോലും പിന്തുണക്കുന്നവര്‍ രാഷ്ട്രീയ കൊലപാതകത്തില്‍ നാവ് ചലിപ്പിക്കുന്നില്ലെന്നാണ് ചെന്നിത്തല പറഞ്ഞത്. കൊലപാതകവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഇന്ന് കത്തു നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top