Latest News

നിര്‍ണായക ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന് ഡല്‍ഹിയില്‍

ന്യൂഡല്‍ഹി: നിര്‍ണായക ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. ലോട്ടറിയുടെ നികുതി ഏകീകരണം, റിയല്‍ എസ്റ്റേറ്റ് മേഖലയിലെ നികുതി ഇളവ് തുടങ്ങിയ വിഷയങ്ങളില്‍ ഇന്നത്തെ യോഗത്തില്‍ തീരുമാനം ഉണ്ടായേക്കും. 33-ാമത് ജി.എസ്.ടി കൗണ്‍സില്‍ യോഗമാണ് ഇന്ന് ചേരുന്നത്.

കൗണ്‍സില്‍ യോഗം മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കണമെന്ന് കേരളം, ഡല്‍ഹി, പുതുച്ചേരി സംസ്ഥാനങ്ങള്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ആവശ്യം നിരസിക്കുകയായിരുന്നു.

ലോട്ടറിയുടെ നികുതി ഏകീകരിക്കുന്ന തീരുമാനത്തിനുളള ശ്രമം ലോട്ടറി മാഫിയയെ സഹായിക്കാനാണെന്നാണ് കേരളത്തിന്റെ ആരോപണം. വിശദമായ ചര്‍ച്ച കൂടാതെ തീരുമാനമെടുത്താല്‍ യോഗം ബഹിഷ്‌കരിക്കുമെന്ന് സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി ടി.എം.തോമസ് ഐസക് വ്യക്തമാക്കിയിട്ടുണ്ട്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top