Latest News

ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ സ്‌നേഹഭവന്‍ നിര്‍മ്മിച്ചു നല്‍കുന്നു

തൃശൂര്‍ : ഈ വര്‍ഷം രജത ജൂബിലി ആഘോഷിക്കുന്ന പീച്ചി ചെന്നായ് പാറ ദിവ്യഹൃദയാശ്രമത്തിനായി ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ നിര്‍മ്മിച്ച സ്‌നേഹഭവന്‍ അന്തേവാസികള്‍ക്ക് സമര്‍പ്പിക്കുന്നു. ഫെബ്രുവരി 23 ശനിയാഴ്ച രാവിലെ 11.30 മണിക്ക് തൃശൂര്‍ അതിരൂപതാ സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ ആണ് പുതിയ കെട്ടിടത്തിന്റെ ആശിര്‍വാദ കര്‍മ്മം നിര്‍വ്വഹിക്കുക. ജോളി ജോയ് ആലുക്കാസ് സ്‌നേഹഭവന്‍ അന്തേവാസികള്‍ക്കായി തുറന്നു കൊടുക്കും.

തുടര്‍ന്ന് ചേരുന്ന യോഗത്തില്‍, പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷത വഹിക്കും. ഒല്ലൂര്‍ എംഎല്‍എ അഡ്വ.രാജന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. വാര്‍ഡ് മെമ്പര്‍ സുബിത ഉണ്ണികൃഷ്ണന്‍ ആശംസകള്‍ അര്‍പ്പിക്കും. ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസും ചടങ്ങില്‍ പങ്കെടുക്കും.

ആരംഭത്തില്‍ വിരലിലെണ്ണാവുന്ന അന്തേവാസികള്‍ മാത്രമുണ്ടായിരുന്ന ആശ്രമത്തില്‍ ഇപ്പോള്‍ 350 അന്തേവാസികളാണുള്ളത്. 12000 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണമുള്ള സ്‌നേഹ ഭവനം 2.5 കോടിയോളം രൂപ ചെലവിലാണ് നിര്‍മിക്കുന്നത്. 25 വര്‍ഷമായി അശരണര്‍ക്ക് അത്താണിയായി വര്‍ത്തിക്കുന്ന ഈ സ്ഥാപനത്തിനുള്ള ജോയ്ആലുക്കാസ് ഫൗണ്ടേഷന്റെ സ്‌നേഹസമ്മാനമാണ്
നേഹഭവന്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top