COA

പുളിങ്കുന്നില്‍ കുടിവെള്ള വിതരണ പദ്ധതിക്കായുള്ള തുക യുകെ മലയാളി അസോസിയേഷന്‍ കേരളവിഷന് കൈമാറി

ആലപ്പുഴ പുളിങ്കുന്ന് പഞ്ചായത്ത് 13-ാം വാര്‍ഡ് നിവാസികള്‍ക്ക് കുടിവെള്ള വിതരണ പദ്ധതിക്കായുള്ള ആദ്യഗഡുവായ തുകയുടെ ചെക്ക് യുകെ മലയാളി അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അജി ഗംഗാധരന്‍, അനിരുദ്ധന്‍ ഏലൂര്‍ എന്നിവര്‍ കെസിബിഎല്‍ ചെയര്‍മാന്‍ പ്രവീണ്‍ മോഹന് കൈമാറി. പട്ടികജാതി കോളനിയിലെ 67 കുടുംബങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന ഈ കുടിവെള്ള പദ്ധതിയ്ക്ക് മൊത്തം നാലര ലക്ഷം രൂപയാണ് ചെലവ്. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ കെസിബിഎല്‍ എംഡി രാജ്‌മോഹന്‍ മാമ്പ്ര, സിഒഎ സംസ്ഥാന പ്രസിഡന്റ് കെ. വിജയകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top