Breaking News

തെരഞ്ഞെടുപ്പ് സമയത്ത് വാട്‌സ് ആപ്പ് ദുരുപയോഗം ചെയ്താല്‍ അക്കൗണ്ടുകള്‍ മരവിപ്പിക്കും

തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ വ്യാജ വാര്‍ത്തകളും മറ്റും പ്രചരിപ്പിക്കുന്നതിനായി വാട്സ്ആപ്പ് ഉപയോഗിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ അത്തരം അക്കൗണ്ടുകള്‍ മരവിപ്പിക്കുമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായി വാട്സ്ആപ്പ് കമ്മ്യൂണിക്കേഷന്‍ മേധാവി കാള്‍ വൂഗ് വെളിപ്പെടുത്തി.

ലോക്സഭാ തെരഞ്ഞെടുപ്പിന് രണ്ടു മാസം മാത്രം ബാക്കി നില്‍ക്കെയാണ് പരസ്പര പഴിചാരലിനും പാരവെയ്പിനും രാഷ്ട്രീയകക്ഷികള്‍ വാട്സ്ആപ്പ് ഉപയോഗിക്കുന്നുവെന്നുള്ള റിപ്പോര്‍ട്ട്. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനായി കര്‍ണാടക തെരഞ്ഞെടുപ്പ് കാലത്ത് വാട്സ്ആപ്പ് ഉപയോഗിച്ചതായി കാള്‍ വൂഗ് കൂട്ടിച്ചേര്‍ത്തു.

വാട്സ്ആപ്പ് ഒരു തരത്തിലും രാഷ്ട്രീയ പ്രക്ഷേപണനിലയമല്ലെന്നും തെരഞ്ഞെടുപ്പ് വിരുദ്ധപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കണമെന്ന് കര്‍ശനനിര്‍ദേശമുള്ളതിനാല്‍ ദുരുപയോഗം തടയാനുള്ള നടപടികള്‍ ആരംഭിച്ചതായും വൂഗ് അറിയിച്ചു. ദുരുപയോഗം നടത്തുന്ന ഇരുപത് ലക്ഷത്തിലധികം അക്കൗണ്ടുകള്‍ മാസം തോറും മരവിപ്പിക്കുന്നുണ്ടെന്നും വൂഗ് കൂട്ടിച്ചേര്‍ത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top