Latest News

ഇത് ചുണ്ടെലി തേങ്ങാക്കഷ്ണം കരണ്ടുന്ന പോലെയുണ്ടല്ലോ ; ഡിസ്‌ലൈക്കുകള്‍ വാരിക്കൂട്ടി ഒരു അഡാര്‍ ലവിലെ ലിപ് ലോക്ക് ടീസര്‍

മാണിക്യ മലരായ പൂവി എന്ന ആദ്യ ഗാനം പുറത്തിറങ്ങിയതു മുതല്‍ തന്നെ വാര്‍ത്തകളില്‍ ഇടം പിടിച്ച ചിത്രമാണ് ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാര്‍ ലവ്. കണ്ണിറുക്കി താരമായ പ്രിയയെ അന്നും ഇന്നും ട്രോളന്മാര്‍ വിടുന്ന ലക്ഷണവുമില്ല. ലൈക്കിനേക്കാള്‍ ഡിസ്‌ലൈക്ക് വാരിക്കൂട്ടിയാണ് പ്രിയയുടെ എല്ലാ വീഡിയോകളും ട്രെന്‍ഡിംഗില്‍ മുന്നിലെത്തുന്നത്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ അഡാര്‍ ലവിന്റെ ലിപ് ലോക്ക് ടീസറിനും അതുതന്നെ വിധി.

പ്രിയയും റോഷനും തമ്മിലുള്ള ചുംബന രംഗം ഉള്‍പ്പെടുന്ന ടീസര്‍ ഇതുവരെ പതിനാലായിരം ലൈക്കുകള്‍ നേടിയപ്പോള്‍ അതേസമയം വാരിക്കൂട്ടിയ ഡിസ്‌ലൈക്കുകളുടെ എണ്ണം മുപ്പത്തിയൊന്നായിരമാണ്.

തമിഴില്‍ പുറത്തിറങ്ങിയിരിക്കുന്ന ടീസറിന് താഴെ മലയാളികളുടെ മലയാളത്തിലുള്ള കമന്റുകളുടെ ബഹളമാണ്.

ഇതൊരുമാതിരി ചുണ്ടെലി തേങ്ങാക്കഷ്ണം കരണ്ടുന്ന പോലെയുണ്ടല്ലോ എന്നും വെള്ളമടിക്കാന്‍ നേരത്ത് മിച്ചറിന്റെ കവര്‍ കടിച്ചു പൊട്ടിക്കുന്ന പോലെയുണ്ടല്ലോ എന്നുമൊക്കെ കമന്റുകള്‍ കാണാം. ഒരു ലിപ്‌ലോക്ക് കണ്ടിട്ട് ചിരി വരുന്നതെന്ന് ഇതാദ്യമാണെന്നും ലിപ്‌ലോക്ക് കാണിച്ച് തിയേറ്ററില്‍ ആളെ കയറ്റാനുള്ള ഒമര്‍ ലുലുവിന്റെ സൈക്കോളജിക്കല്‍ മൂവാണിതെന്നും പരിഹാസമുണ്ട്.

എന്നാല്‍ സ്‌കൂള്‍ കുട്ടികളെ വഴിതെറ്റിക്കുന്ന ടീസറാണിതെന്നും കുട്ടികളെ ചിത്രം കാണാന്‍ സമ്മതിക്കരുതെന്നും കുടുംബമായി സിനിമ കാണരുതെന്നുള്ള ആഹ്വാനങ്ങളും കാണാം. പ്രിയയുടെ റോഷന്റെയും അഭിനയത്തെ വിമര്‍ശിച്ചും നിരവധി കമന്റുകളുണ്ട്.

ഫെബ്രുവരി 14ന് ചിത്രം തിയേറ്ററുകളിലെത്തും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top