Latest News

ഋഷികുമാര്‍ ശുക്ല പുതിയ സിബിഐ ഡയറക്ടര്‍

ന്യൂഡല്‍ഹി: സിബിഐ ഡയറക്ടറായി മുന്‍ മധ്യപ്രദേശ് ഡിജിപി ഋഷികുമാര്‍ ശുക്ലയെ തെരഞ്ഞെടുത്തു. പ്രധാനമന്ത്രി അധ്യക്ഷനായ ഉന്നതാധികാര സമിതിയിലാണ് തീരുമാനം. 1983 ബാച്ച് ഐ.പി.എസ് ഓഫീസറായ അദ്ദേഹം രണ്ടു വര്‍ഷം സി.ബി.ഐയെ നയിക്കും. പ്രധാനമന്ത്രിയ്ക്ക് പുറമേ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി, പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുര്‍ ഖാര്‍ഗെ എന്നിവരാണ് സമിതിയിലുള്ളത്.

82 പേരുടെ പട്ടികയില്‍ നിന്നും 33 പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയിരുന്നു. നേരത്തേ ഉന്നതാധികാര സമിതി പലതവണ യോഗം ചേര്‍ന്നെങ്കിലും തീരുമാനമായിരുന്നില്ല. സി ആര്‍.പി.എഫ് ഡി.ജി , ആര്‍.ആര്‍ ഭട്ട്‌നഗര്‍, സി.ബി.ഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ അരവിന്ദ് കുമാര്‍, ഫോറന്‍സിക് സയന്‍സ് ഇന്‍സ്റ്റിട്ട്യൂട്ട് ഡി.ജി ജാവേദ് അഹമ്മദ്, പൊലീസ് റിസര്‍ച്ച് ബ്യൂറോ ഡി.ജി എ. പി മഹേശ്വരി എന്നിവരായിരുന്നു പരിഗണനാ പട്ടികയിലുണ്ടായിരുന്ന പ്രമുഖര്‍. വിവാദങ്ങളേത്തുടര്‍ന്ന് സി.ബി.ഐയില്‍ നിന്നും മാറ്റിയ രാകേഷ് അസ്താനയുടെ പേരും പട്ടികയിലുണ്ടായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top