Latest News

ടീ ബാഗുകള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍

ടീ ബാഗുകളുടെ നിര്‍മാണത്തിലും ഉപയോഗത്തിലും കര്‍ശന നിയന്ത്രണങ്ങള്‍ക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ടീ ബാഗുകളുടെ നിര്‍മ്മാണം സുരക്ഷിതമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ടീ ബാഗുകളില്‍ ഉപയോഗിക്കുന്ന സ്റ്റേപ്ലര്‍ പിന്‍ ചായയ്‌ക്കൊപ്പം ശരീരത്തിനകത്തേക്ക് പോകാന്‍ സാധ്യതയുണ്ടെന്നാണ് കണ്ടെത്തല്‍.

അപകട ഭീഷണിയുയര്‍ത്തുന്ന ഇത്തരം ടീ ബാഗുകള്‍ ഒഴിവാക്കാനാണ് സര്‍ക്കാരിന്റെയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും നീക്കം. സ്റ്റേപ്ലര്‍ പിന്‍ ഉള്‍പ്പെട്ട ടീ ബാഗുകള്‍ ഉപേക്ഷിക്കണമെന്ന് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‌ഡേര്ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ നേരത്തെ തന്നെ ടീ ബാഗുകള്‍ നിര്‍മ്മിക്കുന്ന കമ്പനികള്‍ക്കായി സര്‍ക്കുലര്‍ ഇറക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ നിര്‍മ്മിച്ചിരിക്കുന്ന ടീ ബാഗുകള്‍ വിറ്റഴിക്കാന്‍ ജൂണ്‍ 30 വരെ സമയം അനുവദിച്ചിട്ടുണ്ട്.

സ്റ്റേപ്ലര്‍ പിന്‍ കൂടാതെയുള്ള ടീ ബാഗുകള്‍ക്ക് നിര്‍മാണച്ചിലവ് വര്‍ധിച്ചേക്കും. അതിനാല്‍ത്തന്നെ ടീ ബാഹുകള്‍ ഉപയോഗിക്കുന്ന ചായയ്ക്കും വില വര്‍ധിച്ചേക്കാം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top