Kerala

രവി പൂജാരിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കൊച്ചി സിറ്റി പൊലീസ് ഇന്റര്‍പോളിന് കത്തയച്ചു

കൊച്ചി: അധോലക കുറ്റവാളി രവി പൂജാരിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കൊച്ചി സിറ്റി പൊലീസ് ഇന്റര്‍പോളിന് കത്തയച്ചു. ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസില്‍ പ്രതിയാണെന്നും, തെളിവെടുപ്പിന് ആവശ്യമാണെന്നും കാണിച്ചാണ് കത്തയച്ചത്.
ര​വി പൂ​ജാ​രി സെ​ന​ഗ​ളി​ല്‍ പി​ടി​യി​ലാ​യെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇത്തരം വാര്‍ത്തകള്‍ ശരിയാണോയെന്ന് സ്ഥിരീകരിക്കണമെന്നാണ്​ പൊലീസി​ന്റെ ആവശ്യം. ഇത്​ രണ്ടാം തവണയാണ്​ ബ്യൂട്ടിപാര്‍ലര്‍ കേസില്‍ പൊലീസ്​ ഇന്റര്‍പോളിന്​ കത്തയക്കുന്നത്​. രവി പൂജാരിയെ അറസ്​റ്റ്​ ചെയ്​തോ എന്ന്​ വ്യക്​തമാക്കണമെന്നാണ് കത്തില്‍​ ആവശ്യപ്പെട്ടിരിക്കുന്നത്.

ഡിസംബര്‍ 15നായിരുന്നു നടി ലീന മരിയ പോള്‍ കൊച്ചിയില്‍ നടത്തുന്ന ബ്യൂട്ടിപാര്‍ലറിന് നേരെ വെടിവെപ്പുണ്ടായത്. ബൈക്കിലെത്തിയ രണ്ടംഗസംഘം വെടിയുതിര്‍ത്ത് മടങ്ങുമ്പോള്‍ അധോലോക കുറ്റവാളി രവി പൂജാരിയുടെ പേരെഴുതിയ കടലാസ് സ്ഥലത്ത് ഉപേക്ഷിച്ചതായിരുന്നു ആദ്യ സൂചന. 25 കോടി ആവശ്യപ്പെട്ട് തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ പൂജാരി ഫോണില്‍ ബന്ധപ്പെട്ടതായി ലീന മരിയ മൊഴിയും നല്‍കി. എന്നാല്‍ വിദേശത്ത് കഴിയുന്ന പൂജാരിയെ കിട്ടാന്‍ ഒരു വഴിയുമില്ലാതിരിക്കെ വെടിവപ്പിന് ഏര്‍പ്പാട് ചെയ്ത പ്രാദേശിക ക്രിമിനല്‍ സംഘങ്ങളെ കണ്ടെത്താനായിരുന്നു അന്വേഷണം. ഇതിനിടെയാണ് പൂജാരി മറ്റൊരു കേസില്‍ ദക്ഷിണാഫ്രിക്കയില്‍ അറസ്റ്റിലായത്. രവി പൂജാരിയെ ഇന്ത്യയിലേക്ക് എത്തിക്കാന്‍ ചാരസംഘടനയായ റോയും ഇന്റലിജന്‍സ് ബ്യൂറോയും ശ്രമം നടത്തുന്നുണ്ട്. ഇതിനിടെയാണ് കൊച്ചി പൊലീസും ഇടപെടുന്നത്.

കര്‍ണാടക മഹാരാഷ്ട്ര രാജസ്ഥാന്‍ തുടങ്ങി പല നാടുകളിലായി 70ലേറെ കേസുകള്‍ പൂജാരിയുടെ പേരിലുണ്ട്. വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ കേസുകള്‍ നിലനില്‍ക്കെ കൊച്ചിയിലെ കേസിനായി വിട്ടുകിട്ടുക സാധാരണ നിലയില്‍ എളുപ്പമല്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top