അമേരിക്കയില്‍ അതിശൈത്യത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി. മിനിപൊലിസ് – സെന്റ്പോള്‍ മേഖലയില്‍ താപനില മൈനസ് 53 ഡിഗ്രി വരെയെത്തിയേക്കുമെന്നാണ് സൂചന. ഷിക്കാഗോയിലും താപനില മൈനസ് 25 ഡിഗ്രി വരെയെത്തി. മൂന്നു സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ചുകോടി ജനങ്ങളെ അതിശൈത്യം ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ശരീരം മുഴുവന്‍ കട്ടിയുള്ള വസ്ത്രങ്ങള്‍ കൊണ്ട് മൂടിയ ശേഷം മാത്രമേ പുറത്തിറങ്ങാവു എന്നാണ് മുന്നറിയിപ്പ്.
അതിശൈത്യം; അമേരിക്കയില്‍ ഇതുവരെ മരിച്ചത് എട്ട് പേര്, മൂന്നു സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ
By
January 31, 2019 4:11 pm