Latest News

ഗാന്ധിരൂപത്തിന് നേരെ വെടിയുതിര്‍ത്ത ഹിന്ദു മഹാസഭയ്ക്ക് എട്ടിന്റെ പണി കൊടുത്ത് കേരള സൈബര്‍ വാരിയേഴ്‌സ്

തിരുവനന്തപുരം: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 71-ാം രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധിവധം പുനരാവിഷ്‌കരിച്ച ഹിന്ദുമഹാസഭയ്ക്ക് പണി കൊടുത്ത് കേരള സൈബര്‍ വാരിയേഴ്‌സ്. ഹിന്ദുമഹാസഭയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്ത അവര്‍ക്കെതിരായ സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുകയാണ് വെബ്‌സൈറ്റില്‍.

ഹിന്ദുമാഹാസഭയുടെ abhm.org.in എന്ന വെബ്‌സൈറ്റാണ് കേരള സൈബര്‍ വാരിയേഴ്‌സിന്റെ GH057_R007 എന്ന അംഗം ഹാക്ക് ചെയ്തത്. ഹാക്ക് ചെയ്ത സൈബര്‍ വാരിയേഴ്‌സ് ഹിന്ദുമഹാ സഭ മുര്‍ദാബാദ് എന്ന് വെബ്‌സൈറ്റില്‍ ആലേഖനം ചെയ്തിട്ടുണ്ട്. ഇതിനോടൊപ്പം മഹാസഭ നേതാവ് ഗാന്ധിയുടെ ചിത്രത്തിന് നേരെ വെടിയുതിര്‍ക്കുന്ന ചിത്രവുമുണ്ട്. ഇവരെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്ത് രാജ്യദ്രോഹ കുറ്രം ചുമത്തണമെന്നും സൈബര്‍ വാരിയേഴ്‌സ് ആവശ്യപ്പെടുന്നുണ്ട്.

ഹിന്ദു മഹാസഭയുടെ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡേയാണ് ഗാന്ധിവധം പുനരാവിഷ്‌കരിച്ചത്. ഗാന്ധിയുടെ പ്രതിരൂപത്തിലേക്ക് കളിത്തോക്കുപയോഗിച്ച് വെടിവയ്ക്കുകയായിരുന്നു അവര്‍. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ദേശീയ മാദ്ധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. സംഭവത്തെ തുടര്‍ന്ന് സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് വന്‍ പ്രതിഷേധമാണ് ഉയരുന്നത്. ഇതിനു പിന്നാലെയാണ് കേരള സൈബര്‍ വാരിയേഴ്‌സ് ഹിന്ദു മഹാസഭയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് രംഗത്തെത്തിയത്.

ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ‘ശൗര്യ ദിവസ്’ആയാണ് ഹിന്ദു മഹാസഭ ആചരിക്കുന്നത്. എല്ലാ വര്‍ഷവും ഇവര്‍ മധുരം പങ്ക് വച്ച് ഇന്നേ ദിവസം ആഘോഷിക്കാറുണ്ടെങ്കിലും ആദ്യമായാണ് ഗാന്ധി വധം പുനരാവിഷ്‌കരിക്കുന്നത്. ഇതിനെതിരെ രാജ്യമൊട്ടാകെ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top