Kerala

ടിഎന്‍ജി പുരസ്‌കാരം ലിനിയുടെ ഭര്‍ത്താവും കുഞ്ഞുങ്ങളും ഇന്ന് ഏറ്റുവാങ്ങും

തിരുവനന്തപുരം: പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ടി.എന്‍ ഗോപകുമാറിന്റെ സ്മരണാര്‍ത്ഥം ഏഷ്യാനെറ്റ് ന്യൂസ് നല്‍കുന്ന മൂന്നാമത് ടിഎന്‍ജി പുരസ്‌കാരം ഇന്ന് സമ്മാനിക്കും. നിപ്പ ബാധിതരെ ശുശ്രൂഷിച്ച് വൈറസ് ബാധയേറ്റ് മരണത്തിന് കീഴടങ്ങിയ നഴ്‌സ് ലിനിയാണ് ഇത്തവണത്തെ ജേതാവ്.

വൈകീട്ട് 5 മണിക്ക് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ ലിനിയുടെ ഭര്‍ത്താവും കുഞ്ഞുങ്ങളും അവാര്‍ഡ് ഏറ്റുവാങ്ങും. സാമൂഹിക സേവന രംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കുന്ന വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ നല്‍കുന്നതാണ് ടിഎന്‍ജി പുരസ്‌കാരം.

സാന്ത്വന ചികിത്സാരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഡോ. എം.ആര്‍. രാജഗോപാല്‍, സ്വന്തം വയ്യായ്കകള്‍ മറന്ന് തന്നേക്കാള്‍ ദൈന്യത അനുഭവിക്കുന്നവരെ സഹായിക്കാന്‍ കാസര്‍കോട് ന്യൂ മലബാര്‍ പുനരധിവാ കേന്ദ്രം നടത്തുന്ന എം.എം. ചാക്കോ എന്നിവര്‍ക്കായിരുന്നു കഴിഞ്ഞ വര്‍ഷങ്ങളില്‍ അവാര്‍ഡ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top