Kerala

അടുത്ത ടാര്‍ജറ്റ് ശ്രീപത്മനാഭസ്വാമി ക്ഷേത്രം; കരുതിയിരിക്കാന്‍ മുന്നറിയിപ്പ് നല്‍കി കെ.സുരേന്ദ്രന്‍

കൊച്ചി: അയ്യപ്പ വിശ്വാസ ഭഞ്ജകരുടെ അടുത്ത ടാര്‍ജറ്റ് ശ്രീപത്മനാഭസ്വാമി ക്ഷേത്രമാണെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. ഫേസ്ബുക്കിലൂടെയായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

അതിനുള്ള ഗൂഡാലോചന തകൃതിയായി അണിയറയില്‍ നടക്കുന്നുണ്ടെന്നും കോടതിയിലും സര്‍ക്കാര്‍ തലത്തിലും ഈ ഗൂഡാലോചന മണക്കുന്നുണ്ട്. കരുതിയിരിക്കുക കഴുകന്‍ വട്ടമിട്ടു പറക്കുന്നുണ്ടെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്ന കാര്യം, നിലവിലുള്ള കേസിലെ മുഴുവന്‍ കക്ഷികളുടെയും വാദം കേട്ടതിനു ശേഷം പരിഗണിക്കാമെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ബി നിലവറ തുറക്കുന്നതു സംബന്ധിച്ച തീരുമാനം വേഗത്തിലാക്കണമെന്ന സര്‍ക്കാര്‍ ആവശ്യത്തിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top