തിരുവനന്തപുരം: കോഴിക്കോട് പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ നിപ്പ വൈറസ് ബാധയുള്ളവരെ ചികില്സിക്കുന്നതിനിടയില് മരിച്ച നഴ്സ് ലിനിയുടെ ഭര്‍ത്താവ് പി.സജീഷിന് സര്‍ക്കാര്‍ ജോലി നല്കി. കോഴിക്കോട് ഡി എം ഒ ഓഫീസില്‍ എല്‍ ഡി ക്ലാര്‍ക്കായാണ് നിയമനം. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി.
നിപ്പ ബാധിച്ച ചികില്‍സ തേടിയവരെ പരിചരിക്കുന്നതിനിടയിലാണ് ലിനിക്കും നിപ്പ സ്ഥിരീകരിച്ചത്. ചികില്‍സയിലായിരുന്ന ലിനി മെയ് 21ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. നേരത്തെ ലോകാരോഗ്യ സംഘടനയും ലിനിക്ക് ആദരമര്‍പ്പിച്ചിരുന്നു.