Kerala

സംസ്ഥാനത്ത് നാട്ടാനകളുടെ മരണനിരക്ക് ഉയരുന്നു; മൂന്ന് മാസത്തിനിടെ ചരിഞ്ഞത് 34 ആനകള്‍; നടപടിക്കൊരുങ്ങി വനം വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് മാസത്തിനിടെ മുപ്പത്തിനാല് നാട്ടാനകള്‍ ചരിഞ്ഞ സാഹചര്യത്തില്‍ നടപടിക്കൊരുങ്ങി വനം വകുപ്പ്. കൃത്യസമയത്ത് ചികിത്സ കിട്ടാത്തതാണ് നാട്ടാനകളുടെ മരണനിരക്ക് ക്രമാതീതമായി ഉയരാനുള്ള കാരണമെന്ന് വനംവകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ആനകള്‍ക്ക് ആവശ്യത്തിന് നല്ല ഭക്ഷണം നല്‍കുന്നില്ലെന്നും കൂടുതല്‍ ജോലി ചെയ്യിപ്പിക്കുന്നുവെന്നും അസുഖബാധിതരായ ആനകളെപ്പോലും എഴുന്നള്ളിപ്പിനും മറ്റും ഉപയോഗിക്കുന്നതായും പരിശോധനയില്‍ കണ്ടെത്തിയിരുന്നു.ഈ സാഹചര്യത്തിലാണ് വനംവകുപ്പ് കര്‍ശന നടപടിക്കൊരുങ്ങുന്നത്.

ആനകളുടെ അസുഖം അഞ്ച് ദിവസത്തിലേറെ നീണ്ടുനിന്നാല്‍ ഉടമ ഉടന്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കണമെന്നും ഇതിനായി വനംവകുപ്പിലെ അസിസ്റ്റന്റ് കണ്‍സര്‍വേറ്ററുടെ നേതൃത്വത്തില്‍ എല്ലാ ജില്ലയിലും വിദഗ്ധസമിതി രൂപീകരിക്കണമെന്നും പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്ററുടെ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top