Business

സിമന്റ് വില കുത്തനെ കൂടുന്നു; വെള്ളിയാഴ്ച മുതല്‍ ബാഗൊന്നിന് അന്‍പത് രൂപ വര്‍ദ്ധിക്കും

കൊച്ചി: സംസ്ഥാനത്ത് സിമന്റ് വില കുത്തനെ ഉയരുന്നു. വെള്ളിയാഴ്ച മുതല്‍ ബാഗൊന്നിന് അന്‍പത് രൂപ വീതം വര്‍ധിപ്പിക്കുമെന്ന് ചൂണ്ടിക്കാണിച്ച് കമ്പനികള്‍ വിതരണക്കാര്‍ക്കു സന്ദേശങ്ങള്‍ അയച്ചുതുടങ്ങിയതായാണ് വിവരം. നിലവില്‍ 350-370 രൂപ വരെയാണു സംസ്ഥാനത്തു സിമന്റിന്റെ വില. ഇതു 400 മുതല്‍ 420 വരെ വര്‍ധിപ്പിക്കാനാണു കമ്പനികള്‍ കണക്കുകൂട്ടുന്നത്.

ഇതിന്റെ ഭാഗമായി, വിതരണക്കാര്‍ക്കുള്ള വില മൂന്ന് മാസം അന്‍പത് രൂപ വീതം വര്‍ധിപ്പിച്ചിരുന്നു. ഈ തുക സബ്‌സിഡിയായി നല്‍കുകയായിരുന്നു ഇതുവരെ. ഇതാണു വെള്ളിയാഴ്ച മുതല്‍ നിര്‍ത്തലാക്കുന്നത്. അടുത്ത തിങ്കളാഴ്ച മുതല്‍ വിലവര്‍ധന വിപണയില്‍ പ്രതിഫലിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top