Breaking News

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ അനിശ്ചിതകാല പട്ടിണിസമരം ഇന്ന് തുടങ്ങും

തിരുവനന്തുപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ അനിശ്ചിതകാല പട്ടിണിസമരം ഇന്ന് തുടങ്ങും. എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയേറ്റിന് മുന്നിലാണ് സമരം. കവയത്രി സുഗതകുമാരി സമരം ഉദ്ഘാടനം ചെയ്യും.

സാമൂഹ്യ പ്രവര്‍ത്തക ദയാബായി പട്ടിണിസമരത്തില്‍ പങ്കെടുക്കും. മുഴുവന്‍ ദുതിതബാധിതരേയും ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക, സുപ്രീംകോടതി വിധി പ്രകാരമുള്ള ധനസഹായം എല്ലാവര്‍ക്കും വിതരണം ചെയ്യുക, കടം എഴുതി തള്ളുക, പുനരധിവാസ ഗ്രാമം പദ്ധതി യാഥാര്‍ത്ഥ്യമാക്കുക തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

നേരത്തെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരും കുടുംബങ്ങളും നേരത്തെ സെക്രട്ടറേയറ്റിന് മുന്നില്‍ സമരം പ്രഖ്യാപിച്ചിരുന്നു. ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതോടെ സമരം മാറ്റിവച്ചിരുന്നു. എന്നാല്‍ പിന്നീട് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഒരു നടപടിയും ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും സമരവുമായി ഇറങ്ങാന്‍ തീരുമാനിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top