വയനാട്: ബത്തേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടി പീഡനത്തിനിരയായ സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് ഒ.എം.ജോര്‍ജ്ജിനെതിരെ നടപടി ഉണ്ടാകുമെന്ന് വയനാട് ഡിസിസി പ്രസിഡന്റ് ഐ.സി.ബാലകൃഷ്ണന്. ബ്ലോക്ക്, മണ്ഡലം കമ്മിറ്റികളോട് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് ഇന്ന് ഉച്ചയ്ക്ക് മുമ്പ് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം കെപിസിസിക്ക് സമര്‍പ്പിക്കുമെന്നും അതിന്റെ അടിസ്ഥാനത്തിലായിരിക്കും നടപടിയെന്നും ഐ.സി.ബാലകൃഷ്ണന് പറഞ്ഞു.
ഒ.എം.ജോര്‍ജ്ജിനെതിരെ നടപടി ഉണ്ടാകുമെന്ന് ഐ.സി.ബാലകൃഷ്ണന്
By
January 30, 2019 10:25 am