Breaking News

രാമക്ഷേത്ര നിര്‍മ്മാണം; സുപ്രീംകോടതിയുടെ അനുമതി തേടിയെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

ദില്ലി:അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയുടെ അനുമതി തേടിയെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. തര്‍ക്കത്തില്‍ അല്ലാത്ത 67 ഏക്കര്‍ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടെന്നും സ്വാമി പറഞ്ഞു. ഉടനടി നിര്‍മ്മാണം തുടങ്ങാനായാണ് ഭൂമി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം തന്നെ അഭ്യന്തരമന്ത്രിയുമായി താന്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നുവെന്നും രാമക്ഷേത്ര നിര്‍മാണം തുടങ്ങാന്‍ മുന്‍കൂര്‍ അനുമതി വേണമെന്നാണ് കേന്ദ്ര നിലപാട് എന്നും സുബ്രഹ്മണ്യന്‍ സ്വാമി ട്വിറ്ററില്‍ കുറിച്ചു. ഇതിനായുള്ള റിട്ട് പെറ്റീഷനാണ് കേന്ദ്രം ഇപ്പോള്‍ സമര്‍പ്പിച്ചതെന്നുമാണ് സുബ്രഹ്മണ്യം സ്വാമി പറയുന്നത്.

അയോധ്യ കേസ് അനന്തമായി നീളുന്നതില്‍ കേന്ദ്രനിയമമന്ത്രി രവിശങ്കര്‍ പ്രസാദ് അതൃപ്തി അറിയിച്ചിരുന്നു. 2019ലെ തെരഞ്ഞെടുപ്പിന് മുമ്പ് അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു. അയോധ്യയില്‍ 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പായി രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പറഞ്ഞിരുന്നു. ജനാധിപത്യത്തില്‍ വിശ്വസിക്കാനും ക്ഷേത്രനിര്‍മാണത്തിനായി ക്ഷമയോടെ കാത്തിരിക്കാനുമായിരുന്നു അദ്ദേഹം അറിയിച്ചിരുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top