Kerala

ശബരിമലയില്‍ സ്ത്രീകളെ വിലക്കുന്നത് ഗര്‍ഭം ധരിക്കാനുളള കഴിവിനെ സംരക്ഷിക്കാനെന്ന് സുബ്രമണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ മലക്കംമറിഞ്ഞ് ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി. ശബരിമലയില്‍ യുവതീ പ്രവേശനം വിലക്കുന്നത് ജൈവഘടനയുടെ അടിസ്ഥാനത്തിലാണെന്ന് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. വിലക്ക് സത്രീകള്‍ക്ക് ഗുണകരമാണ്. ശബരിമലയിലെ യുവതീ പ്രവേശനം വിലക്കുന്നതിന് ശാസ്ത്രീയ അടിത്തറയുണ്ടെന്നും യഥാര്‍ഥത്തില്‍ സ്ത്രീകളെ വിലക്കുന്നത് ഗര്‍ഭം ധരിക്കാനുള്ള അവരുടെ കഴിവിനെ സംരക്ഷിക്കാനാണെന്നും സ്വാമി പറഞ്ഞു.

ഏതുവിധേനെയും കോടതി വിധി നടപ്പാക്കണമെന്നായിരുന്നു സുബ്രമണ്യന്‍ സ്വാമിയുടെ മുന്‍ നിലപാട്. പോലീസിനെയോ കേന്ദ്രസേനയേയോ ഉപയോഗിച്ച് സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്നും സുബ്രമണ്യന്‍ സ്വാമി അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ നിലവിലെ സംഭവങ്ങള്‍ തന്നെ മാറ്റി ചിന്തിക്കാന്‍ പ്രേരിപ്പിച്ചെന്ന് സുബ്രമണ്യന്‍ സ്വാമി പറഞ്ഞു. ശബരിമല വിഷയത്തെച്ചൊല്ലി യഥാര്‍ഥ ഹിന്ദു വിശ്വാസികള്‍ ഭിന്നിപ്പിക്കപ്പെട്ടു. ഇപ്പോള്‍ ശബരിമല വിഷയത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് കമ്മ്യൂണിസ്റ്റുകളും നക്‌സലേറ്റുകളുമാണെന്നും സുബ്രഹ്മണ്യന്‍ സ്വാമി കുറ്റപ്പെടുത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top