Breaking News

കോണ്‍ഗ്രസ് മഹാസമ്മേളനം ഇന്ന് കൊച്ചിയില്‍; രാഹുല്‍ ഗാന്ധി ഉച്ചയ്ക്ക് എത്തും

കൊച്ചി: ഇന്ന് കൊച്ചിയില്‍ നടക്കുന്ന കോണ്‍ഗ്രസ് മഹാസമ്മേളനത്തില്‍ പങ്കെടുക്കാനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഇന്ന് ഉച്ചയ്ക്ക് കേരളത്തിലെത്തും. സംസ്ഥാന കോണ്‍ഗ്രസിന്റെ പൊതുതെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊടി ഉയര്‍ത്തുകയാണ് രാഹുലിന്റെ വരവിന്റെ പ്രധാന ലക്ഷ്യം.

ഒരു മണിയോടെ നെടുമ്പാശേരിയില്‍ വിമാനമിറങ്ങുന്ന കോണ്‍ഗ്രസ് പ്രസിഡന്റ് അന്തരിച്ച മുന്‍ എംപി എം.ഐ.ഷാനവാസിന്റെ വീട് സന്ദര്‍ശിച്ച ശേഷമാകും മറൈന്‍ ഡ്രൈവിലെ സമ്മേളന നഗരിയിലേക്കെത്തുക.

തുടര്‍ന്ന് കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റുമാരുടെയും വനിത വൈസ് പ്രസിഡന്റുമാരുടെയും സമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്യും. ഐക്യമുന്നണി ഘടകക്ഷികളുമായി രാഹുല്‍ നടത്തുന്ന കൂടിക്കാഴ്ചയില്‍ തിരഞ്ഞെടുപ്പൊരുക്കങ്ങള്‍ ചര്‍ച്ചയാകും.

എഴുപത്തിയയ്യായിരത്തോളം പ്രവര്‍ത്തകരുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്ന സമ്മേളനത്തിനു ശേഷമാകും എറണാകുളം ഗസ്റ്റ്ഹൗസില്‍ യുഡിഎഫ് നേതാക്കളുമായുളള ചര്‍ച്ച. ആരെയും രാഹുല്‍ ഒറ്റയ്ക്ക് കാണില്ലെന്നാണ് അറിയുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top