Breaking News

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടിണിസമരം നാളെ മുതല്‍

തിരുവനന്തപുരം: കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ അനിശ്ചിതകാല പട്ടിണിസമരം നാളെ തുടങ്ങും. എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയേറ്റിന് മുന്നിലാണ് സമരം. കവയത്രി സുഗതകുമാരി ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്ന പട്ടിണി സമരത്തില്‍ സാമൂഹ്യ പ്രവര്‍ത്തക ദയാബായി പങ്കെടുക്കും.

മുഴുവന്‍ ദുതിതബാധിതരേയും ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക, സുപ്രീംകോടതി വിധി പ്രകാരമുള്ള ധനസഹായം എല്ലാവര്‍ക്കും വിതരണം ചെയ്യുക, കടം എഴുതി തള്ളുക, പുനരധിവാസ ഗ്രാമം പദ്ധതി യാഥാര്‍ത്ഥ്യമാക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങള്‍. നേരത്തെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരും കുടുംബങ്ങളും നേരത്തെ സെക്രട്ടറേയറ്റിന് മുന്നില്‍ സമരം പ്രഖ്യാപിച്ചിരുന്നു. ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതോടെ സമരം മാറ്റിവച്ചിരുന്നു. എന്നാല്‍ പ്രഖ്യാപനങ്ങള്‍ നടത്തുന്നതല്ലാതെ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഒരു നടപടിയും ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും പട്ടിണി സമരത്തിന് ഒരുങ്ങുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top