Latest News

കത്തോലിക്ക സഭയില്‍ വിവാഹിതരെ വൈദികരാക്കുന്നത് പരിഗണിക്കും; ഫ്രാന്‍സിസ് മാര്‍പ്പാപ്പ

വിവാഹിതരായ പുരുഷന്‍മാരെ വൈദികരാക്കുന്നത് പരിഗണിക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. എന്നാല്‍ വൈദികര്‍ക്കു നിര്‍ബന്ധ ബ്രഹ്മചര്യം ഒഴിവാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അജപാലനപരമായ ആവശ്യം പരിഗണിച്ച് ഇതില്‍ ഇളവ് വരുത്താന്‍ ആലോചിക്കുമെന്നും ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞു.

വൈദികരുടെ ബ്രഹ്മചര്യം ദൈവത്തിന്റെ മഹത്തായ സമ്മാനമാണെന്നാണ് താന്‍ വിശ്വസിക്കുന്നത്. വിവാഹിതരെങ്കിലും യോഗ്യരായവരെ വൈദികരാക്കുന്നതു സംബന്ധിച്ച് കൂടുതല്‍ പ്രാര്‍ഥനയും ആലോചനയും ആവശ്യമാണെന്നും മാര്‍പാപ്പ പറഞ്ഞു. വൈദികരുടെ കുറവ് കത്തോലിക്ക സഭയുടെ പ്രവര്‍ത്തനത്തെ പലയിടങ്ങളിലും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. അതോടൊപ്പം കത്തോലിക്ക വൈദികരുടെ ബ്രഹ്മചര്യം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണെന്നുമിരിക്കെയാണ് മാര്‍പ്പാപ്പ നിലപാട് വ്യക്തമാക്കിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top