Kerala

ആക്രമണത്തെ കുറിച്ച് വ്യക്തമായ ധാരണയില്ല; നടിയെ അമ്മയിലേക്ക് തിരികെ കൊണ്ടു വരണമെന്ന് കുഞ്ചാക്കോ ബോബന്‍

കൊച്ചി: ആക്രമിക്കപ്പെട്ട നടി അമ്മയിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നെങ്കില്‍ സംഘടന അതിനുള്ള സാഹചര്യമൊരുക്കണമെന്ന് നടനും അമ്മ മുന്‍ എക്‌സിക്യുട്ടീവ് അംഗവുമായ കുഞ്ചാക്കോ ബോബന്‍. സംഭവത്തില്‍ മനോരമ ന്യൂസിനോടായിരുന്നു കുഞ്ചാക്കോ ബോബന്റെ പ്രതികരണം.

നടി ആക്രമിക്കപ്പെട്ടതിലെ സത്യാവസ്ഥയെക്കുറിച്ച് അമ്മയിലെ അംഗങ്ങള്‍ക്ക് വ്യക്തമായ ധാരണയില്ലാത്തതിനാലാണ് സംഘടനയ്ക്ക് ഇക്കാര്യത്തില്‍ ദൃഢമായ നിലപാടെടുക്കാന്‍ കഴിയാതെപോയതെന്നും നടിക്കൊപ്പമാണ് അമ്മയെന്ന കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.

കുറ്റാരോപിതനായ ആള്‍ നാളെ കുറ്റവിമുക്തനായാലുള്ള സാഹചര്യം കൂടി കണക്കിലെടുത്താണ് കുഞ്ചാക്കോ ബോബന്റെ വിലയിരുത്തല്‍. ഇക്കാര്യത്തില്‍ കോടതിവിധിവന്നാല്‍ സംഘടനയ്ക്ക് വ്യക്തമായ നിലപാടെടുക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top