Kerala

പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് കൈത്താങ്ങായി ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍

പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുന്ന പദ്ധതിയുമായി ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍. ഇതിന്റെ ഭാഗമായി കാലടി മാണിക്യമംഗലം പ്രദേശത്ത് പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട ശാന്ത സുധാകരന് നിര്‍മ്മിച്ച് നല്‍കുന്ന വീടിന്റെ തറക്കല്ലിടല്‍ ചടങ്ങ് സെന്റ്.റോക്കി പളളി വികാരി ഫാ.ജോസ് ചോലിക്കര നിര്‍വഹിച്ചു.

വീട് പണിയുന്നതിനുളള ധനസഹായത്തിന്റെ ആദ്യഗഡുവായ ഒരു ലക്ഷം രൂപയുടെ ചെക്ക് ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ ചീഫ് കോര്‍ഡിനേറ്റര്‍ പി.പി ജോസ് ചടങ്ങില്‍ കൈമാറി. ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ സി.എസ്.ആര്‍ ഫണ്ട് വിനിയോഗിച്ച് കഴിഞ്ഞ സമയത്താണ് കേരളത്തില്‍ പ്രളയം ആഞ്ഞടിച്ചത്. എന്നാല്‍ സാമൂഹിക പ്രതിബദ്ധതയുളള സ്ഥാപനം എന്ന നിലയില്‍ പലയിടങ്ങളില്‍ നിന്നായി ജോയ് ആലുക്കാസ് ഗ്രൂപ്പ് സമാഹരിച്ച 15 കോടി രൂപയാണ് പ്രളയ ദുരിതാശ്വാസത്തിനായി വിനിയോഗിക്കുന്നതെന്ന് പി.പി ജോസ് പറഞ്ഞു.

പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവരെ സഹായിക്കാന്‍ പ്രദേശവാസികള്‍ ഒറ്റക്കെട്ടായി പരിശ്രമിക്കുന്നത് അഭിമാനമുളവാക്കുന്നതാണെന്ന് പളളി വികാരി ജോസ് ചോലിക്കര പറഞ്ഞു. പ്രളയബാധിതരെ സഹായിക്കാന്‍ ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ മാതൃകാപരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങില്‍ ജോയ് ആലുക്കാസ് അങ്കമാലി ഷോറും മാനേജര്‍ മനോജ് സക്കറിയ, കാലടി പഞ്ചായത്ത് മെമ്പര്‍ അല്‍ഫോന്‍സ ബിജു തുടങ്ങിയവര്‍ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top