ശങ്കര്‍ രാമകൃഷ്ണന് സംവിധാനം ചെയ്യുന്ന ‘പതിനെട്ടാം പടി’യിലെ മമ്മൂട്ടിയുടെ മാസ് ലുക്ക് പുറത്തു വിട്ടു. പതിനെട്ടാം പടിയില്‍ അതിഥി വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ചിത്രത്തിന്റെ ഒഫീഷ്യല്‍ പേജിലൂടെയാണ് പോസ്റ്റര്‍ ആരാധകര്‍ക്കായി പങ്കു വെച്ചത്. ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനാണ് ചിത്രം നിര്‍മ്മിക്കുന്നത്.
18 വയസ്സിന് മുകളിലുളള ഒരു കൂട്ടം യുവാക്കളുടെ ജീവിതയാത്രയാണ് സിനിമയുടെ പ്രമേയം. ഇവരില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന ജോണ്‍ എബ്രഹാം പാലക്കല്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുക. ചിത്രത്തില്‍ പ്രിയാ മണി, അഹാന കൃഷ്ണകുമാര്‍, ലാലു അലക്സ്, സുരാജ് വെഞ്ഞാറന്മൂട്, മനോജ് കെ.ജയന്, മണിയന് പിള്ള രാജു എന്നിവരും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.