ഇന്ത്യയിലെ ആര്‍ത്തവ ദുരാചാരം ചര്‍ച്ചചെയ്യുന്ന ‘പിരിയഡ് എന്‍ഡ് ഓഫ് സെന്റന്‍സ്’ എന്ന ഡോക്യുമെന്ററി ഓസ്കാര്‍ നാമനിര്‍ദേശ പട്ടികയില്‍ ഇടം നേടി.
റേക് സെഹ്താമ്പി സംവിധാനം ചെയ്ത ചിത്രത്തില്‍ ആര്‍ത്തവവുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലനില്‍ക്കുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളുമാണ് ഇതിവൃത്തമാക്കിയിരിക്കുന്നത്.
ഒരു കൂട്ടം സ്ത്രീകള്‍ അന്തസോടെ ജീവിക്കാന്‍ നടത്തുന്ന പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം. വിഖ്യാത ബോളിവുഡ് ചിത്രം പാഡ്മാന് എന്ന സിനിമക്ക് കഥാപാത്രമായ അരുണാചലം മുരുഗാനന്ദന്റെ ജീവിതകഥ ഈ ഡോക്യുമെന്ററിക്കും വിഷയമായിട്ടുണ്ട്.
ഉത്തരേന്ത്യയിലെ ഹാപൂര്‍ എന്ന ഗ്രാമമാണ് 26 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ പശ്ചാത്തലം ഗ്രാമത്തില്‍ ഒരു പാഡ് യന്ത്രം സ്ഥാപിക്കാനുള്ള ശ്രമത്തിന് ശേഷം ഉണ്ടാകുന്ന പ്രശ്നങ്ങളാണ് ചിത്രീകരിച്ചിരിക്കുന്നത്.