Entertainment

ഓസ്‌കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു: ‘ദ് ഷെയ്പ് ഓഫ് വാട്ടര്‍’ മികച്ച ചിത്രം, മികച്ച നടന്‍: ഗാരി ഓള്‍ഡ്മാന്‍, ഫ്രാന്‍സിസ് മക്ഡോര്‍മണ്ട് മികച്ചനടി

ലോസ് ആഞ്ചലസ്: 90-മത് ഓസ്‌ക്കാര്‍ രാവില്‍ തിളങ്ങി മെക്സിക്കന്‍ സംവിധായകന്‍ ഗില്യര്‍മോ ദെല്‍ തോറോയുടെ ‘ദ് ഷെയ്പ് ഓഫ് വാട്ടര്‍. മികച്ച ചിത്രത്തിനും സംവിധായകനുമുള്‍പ്പെടെ നാല് ഓസ്‌കാറുകളാണ് ചിത്രം നേടിയത്. മികച്ച സംഗീതത്തിനും പ്രൊഡക്ഷന്‍ ഡിസൈനിനുമുള്ള പുരസ്‌കാരങ്ങളും ചിത്രം നേടി.

ഗാരി ഓള്‍ഡ്മാന്‍ മികച്ച നടനായി. ഡാര്‍ക്കസ്റ്റ് അവറില്‍ രണ്ടാം ലോക മഹായുദ്ധകാലത്തെ വിന്‍സ്റ്റണ്‍ ചര്‍ച്ചിലിനെ അവിസ്മരണീയമായി അവതരിപ്പിച്ചതിനാണ് ഗാരി ഓള്‍ഡ്മാന്‍ മികച്ച നടനുള്ള പുരസ്‌ക്കാരം നേടിയത്.

ഓസ്‌കാര്‍ പുരസ്‌കാരവുമായി ഗാരി ഓള്‍ഡ്മാന്‍

ത്രി ബില്‍ബോര്‍ഡ്സ് ഔട്ട്സൈഡ് എബ്ബിങ് മിസൗറിയിലെ അഭിനയത്തിലൂടെ ഫ്രാന്‍സിസ് മക്ഡോര്‍മണ്ട് മികച്ചനടിയ്ക്കുള്ള പുരസ്‌ക്കാരം കരസ്ഥമാക്കി. ത്രി ബില്‍ബോര്‍ഡ്സ് ഔട്ട്സൈഡ് എബ്ബിങ് മിസൗറിയിലെ അഭിനയത്തിന് സാം റോക്ക്വെല്ലും താനിയയിലെ അഭിനയത്തിന് അല്ലിസണ്‍ ജാനിയും മികച്ച സഹതാരങ്ങള്‍ക്കുള്ള അവാര്‍ഡ് നേടി.

ഫ്രാന്‍സിസ് മക്ഡോര്‍മണ്ട്

ക്രിസ്റ്റഫര്‍ നോളന്റെ രണ്ടാം ലോകയുദ്ധ പശ്ചാത്തലത്തിലുള്ള ‘ഡന്‍കിര്‍ക്’ മൂന്നു പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി. മികച്ച ശബ്ദമിശ്രണത്തിനും ശബ്ദസംയോജനത്തിനും ഫിലിം എഡിറ്റിങ്ങിനുമുള്ള പുരസ്‌കാരങ്ങളാണ് ഡണ്‍കിര്‍ക്ക് നേടിയത്.

‘ബ്ലേഡ് റണ്ണര്‍’ 2049 രണ്ട് പുരസ്‌ക്കാരങ്ങള്‍ നേടി. ഛായാഗ്രഹണത്തിനും വിഷ്വല്‍ ഇഫെക്റ്റ്‌സിനുമുള്ള പുരസ്‌കാരങ്ങളാണ് ബ്ലേഡ് റണ്ണറിന് ലഭിച്ചത്. ലൊസാഞ്ചലസിലെ വര്‍ണശഭളമായ ഡോള്‍ബി തിയേറ്ററിലായിരുന്നു പുരസ്‌കാരപ്രഖ്യാപനം. ജിമ്മി കിമ്മലായിരുന്നു അവതാരകന്‍. അതേസമയം ഓസ്‌കര്‍ വേദിയില്‍ ബോളിവുഡ് നടി ശ്രീദേവിക്കും ശശി കപൂറിനും ആദരമര്‍പ്പിച്ചു. സിനിമാ ലോകത്ത് മികച്ച സംഭാവന നല്‍കിയവരും ഈ വര്‍ഷം അന്തരിച്ചവരുമായ ആളുകളെയാണ് ഓസ്‌കര്‍ വേദിയില്‍ ആദരിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top