Breaking News

ദേശീയപാത വീതി കൂട്ടുന്നതിനെതിരെ നാട്ടുകാരുടെ അനിശ്ചിതകാല സമരം; കൂനമ്മാവില്‍ തീമതില്‍ ഉയര്‍ന്നു

കൊച്ചി: എറണാകുളം ജില്ലയില്‍ ദേശീയപാത വീതി കൂട്ടുന്നതിനായി സ്ഥലം ഏറ്റെടുപ്പ് നടപടികള്‍ ആരംഭിച്ചതിനെതിരെ നാട്ടുകാര്‍ അനിശ്ചിത കാല സമരം തുടങ്ങി. സമരത്തിന്റ ഭാഗമായി പ്രതിഷേധക്കാര്‍ കൂനമ്മാവില്‍ തീമതില്‍ തീര്‍ത്തു.

ജില്ലയില്‍ മൂത്തകുന്നം മുതല്‍ ഇടപ്പള്ളി വരെ ദേശീയപാത 66ല്‍ ഇരുപത്തിമൂന്നര കിലോമീറ്ററാണ് വീതി കൂട്ടുന്നത്. സ്ഥലം ഏറ്റെടുപ്പിനെതിരെ വര്‍ഷങ്ങളായി പ്രദേശ വാസികള്‍ സമരത്തിലാണ്. എന്നാല്‍ ഇപ്പോള്‍ സര്‍വേ നടപടികള്‍ ആരംഭിച്ചതോടെയാണ് രണ്ടാംഘട്ട സമരം തുടങ്ങിയത്.

മുമ്പ് ഈ ഭാഗത്ത് 30 മീറ്റര്‍ വീതിയില്‍ സ്ഥലം ഏറ്റെടുത്തിരുന്നു. ഈ സ്ഥലം ഉപയോഗിച്ച് ആറുവരിപ്പാത നിര്‍മ്മിക്കുക, അധിക വികസനത്തിന് 10 വരി എലിവേറ്റഡ് ഹൈവേ നിര്‍മ്മിക്കുക, ദേശീയപാത ചുങ്കപ്പാത ആക്കരുത് തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

അതേസമയം, മാര്‍ച്ച് 31നകം സ്ഥലം അളന്നുതിരിച്ച് നഷ്ടപരിഹാരം നിശ്ചയിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് റവന്യൂ വകുപ്പിന്റെ തീരുമാനം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top