Kerala

കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ് കേസ്; ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും

കൊച്ചി: നടി ലീന മരിയ പോളിന്റെ കൊച്ചി പനമ്പള്ളി നഗറിലെ ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും. ക്രൈംബ്രാഞ്ചിന് കൈമാറി കേസ് നീട്ടിക്കൊണ്ടുപോകാനുള്ള നീക്കം നടക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

കൊച്ചി പനമ്പിള്ളി നഗറിലുള്ള സ്ഥാപനത്തിന് നേരെ ഇക്കഴിഞ്ഞ ഡിസംബര്‍ 15നാണ് വെടിവയ്പ്പ് ഉണ്ടായത്. ഹെല്‍മെറ്റ് കൊണ്ട് മുഖംമറച്ച് ബൈക്കില്‍ എത്തിയ രണ്ടുപേര്‍ വെടിയുതിര്‍ത്ത ശേഷം തിടുക്കത്തില്‍ മടങ്ങുകയായിരുന്നു. ഭീഷണിയാണ് ഉദ്ദേശ്യമെന്ന് വ്യക്തമായിരുന്നു. മുബൈയിലെ കുപ്രസിദ്ധ കുറ്റവാളി രവി പൂജാരിയുടെ പേരെഴുതിയ കുറിപ്പ് ഇവര്‍ സ്ഥലത്ത് ഉപേക്ഷിച്ചത് കണ്ടെത്തി. ഇതേ പൂജാരി തൊട്ടു മുന്‍പുള്ള ദിവസങ്ങളില്‍ 25 കോടി രൂപ ആവശ്യപ്പെട്ടു ഫോണില്‍ വിളിച്ച കാര്യവും ലീന മരിയ അറിയിച്ചിരുന്നു.

തുടര്‍ന്ന് സ്ഥാപന ഉടമയായ നടി ലീന മരിയയെ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയെങ്കിലും അധോലോക കുറ്റവാളി പണം ആവശ്യപ്പെടാന്‍ തക്ക പ്രശ്നമെന്താണ് എന്നതിനെ സംബന്ധിച്ച് വിശദീകരണം ഉണ്ടായില്ല. അതുകൊണ്ട് തന്നെ വീണ്ടും വിളിപ്പിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ കഴിഞ്ഞ മൂന്നാഴ്ചക്കിടെ പലവട്ടം സമയം മാറ്റിപറഞ്ഞ നടി ഇതുവരെയും ഹാജരായിട്ടില്ല. കേസില്‍ ഉള്‍പ്പെട്ട ഇരുകക്ഷികളും തമ്മിലുണ്ടായിരുന്ന സാമ്പത്തിക തര്‍ക്കം ഒത്തുതീര്‍പ്പാക്കിയെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top