കൊച്ചി: കേരളത്തിലെ എല്ലാ ടോള്‍ പിരിവുകളും നിര്‍ത്തലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നു. ഇതോടെ 28 ഓളം ടോള്‍ ബൂത്തുകളിലെ പിരിവ് ഇല്ലാതാകുമെന്നാണ് സൂചന.
നിര്‍മ്മാണ ചെലവുകള്‍ 10 കോടിക്ക് മുകളിലുളള പാലങ്ങള്‍ക്കാണ് ടോള്‍ പിരിക്കുന്നത്. നിലവില്‍ ഈ തരത്തിലുളള 14 ടോള്‍ ബൂത്തുകള്‍ കേരളത്തിലുണ്ട്.
അരൂര്‍- അരൂര്‍കുറ്റി, മുറിഞ്ഞപുഴ തുടങ്ങിയ 14 പാലങ്ങളിലെയും ടോള്‍ പിരിവ് ഒഴിവാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്. കുമ്പളം ടോള്‍ പ്ലാസ, പാലിയേക്കര ടോള്‍ പ്ലാസ എന്നിവടങ്ങളില്‍ തുടരുന്ന ടോള്‍ പിരിവ് നിര്‍ത്തലാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടാനും കേരള സര്‍ക്കാര്‍ തീരുമാനിച്ചു.
പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുളള ടോള്‍ പിരിവ് നിര്‍ത്തലാക്കുമെന്ന് നേരത്തെ മന്ത്രി ജി. സുധാകരന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ നടപടി.