Business

വിപണിയില്‍ കുതിച്ചുചാട്ടം

ചൊവ്വാഴ്ച ഓഹരി വിപണി കരുത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. തുടക്കം മുതല്‍ വന്‍ കുതിപ്പ് രേഖപ്പെടുത്തിയ സെന്‍സെക്‌സ് 464.77 പോയിന്റ് ഉയര്‍ന്ന് 36318.33ലും നിഫ്റ്റി 149.20 പോയിന്റ് വര്‍ധനയില്‍ 1088.6ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

സെന്‍സെക്‌സില്‍ വിപ്രോ, യെസ് ബാങ്ക്, ടെക് മഹീന്ദ്രാ, ഇന്‍ഫോസിസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.

തിങ്കളാഴ്ച പുറത്തുവന്ന പണപ്പെരുപ്പത്തെ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ വിപണിയില്‍ അനുകൂല പ്രതികരണമാണ് സൃഷ്ടിച്ചത്. മൊത്ത വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 8 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഡിസംബറില്‍ 3.8 ശതമാനമാണ് കുറഞ്ഞത്.

വമ്പന്‍ ഓഹരികളായ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, വിപ്രോ, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവയുടെ പ്രവര്‍ത്തന ഫലങ്ങള്‍ പുറത്ത് വരാനിരിക്കെ നിക്ഷേപകര്‍ കരുതലോടെയാണ് ഈ ഓഹരികള്‍ ക്രയവിക്രയം ചെയ്യുന്നത്.

ഏഷ്യന്‍ വിപണിയിലും പുത്തനുണര്‍വ് പ്രകടമായിട്ടുണ്ട്. സാമ്പത്തിക മാന്ദ്യത്തിലായ ചൈനീസ് സമ്പദ് ഘടനയെ സഹായിക്കുന്ന നടപടികളാണ് ചൈനീസ് സര്‍ക്കാര്‍ ഇപ്പോള്‍ കൈക്കൊള്ളുന്നത്.

ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലെ 1556 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1009 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

ഓഹരികളുടെ കുതിപ്പിനിടയിലും മാരുതി സുസൂകി, ഗെയില്‍, പവര്‍ ഗ്രിഡ് കോര്‍പ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top