കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ ലൈംഗികാരോപണക്കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചു. കോട്ടയം ബാര്‍ അസോസിയേഷന് അംഗം അഡ്വ. ജിതേഷ് ജെ. ബാബുവിനെയാണ് സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചത്.
സൂര്യനെല്ലിക്കേസിലെ അഡീഷണല്‍ പ്രോസിക്യൂട്ടര്‍ ആയിരുന്നു ജിതേഷ്. ഫ്രാങ്കോയെ അറസ്റ്റ് ചെയ്ത് 109 ദിവസങ്ങള്‍ക്കു ശേഷമാണ് പ്രോസിക്യൂട്ടറെ നിയമിക്കുന്നത്. കുറ്റപത്രം ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും.