Kerala

വര്‍ണ്ണ വിസ്മയമായി പുഷ്‌പോത്സവം

പല വര്‍ണ്ണത്തിലും തരത്തിലുമുള്ള പൂക്കള്‍ ഒന്നിച്ച് കാണുമ്പോള്‍ ഒരു വിസ്മയ ലോകത്ത് അകപ്പെട്ട പ്രതീതിയാണ്. കൊച്ചിയിലെ മറൈന്‍ ഡ്രൈവില്‍ നടക്കുന്ന കൊച്ചിന്‍ ഫ്ലവര്‍ ഷോ 19ല്‍ പതിനായിരക്കണക്കിന് മനോഹര പുഷ്പചെടികളാണ് പ്രദര്‍ശനത്തിന് അണിയിച്ചൊരുക്കിയിരിക്കുന്നത്.

ജമന്തി, വിവിധ തരത്തിലുള്ള പനിനീര്‍പൂക്കള്‍, ഡാലിയ, കള്ളിച്ചെടികള്‍ തുടങ്ങി പൂക്കളുടെ വര്‍ണ്ണ വസന്തമാണ് ഈ വര്‍ഷം സംഘാടകരായ ജില്ലാ അഗ്രിഹോര്‍ട്ടികള്‍ച്ചര്‍ സോസൈറ്റി ഒരുക്കിയിരിക്കുന്നത്.

പ്രളയത്തില്‍ രക്ഷകരായി എത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് ആദരവര്‍പ്പിച്ച്‌കൊണ്ട് കേരളത്തിന്റെ ഭൂപടമാതൃകയിലൊരുക്കിയിരിക്കുന്ന ഫ്ലവര്‍ ഇന്‍സ്റ്റലേഷന്‍ കാഴ്ചക്കാര്‍ക്ക് വര്‍ണ്ണവിസ്മയമാണ്. ഇതിന് പുറമെ പുഷ്പാലംകൃതമായ ഗ്രാമീണ കിണര്‍, കാളവണ്ടി എന്നിവയെല്ലാം പൂക്കളുടെ വര്‍ണ്ണ പ്രപഞ്ചമാണ് തീര്‍ക്കുന്നത്.



വൈവിധ്യമാര്‍ന്ന ഓര്‍ക്കിഡുകളുടെ ഒരു നിര തന്നെ ഇപ്രാവശ്യം ഫ്ലവര്‍ ഷോയില്‍ അണി നിരത്തിയിട്ടുണ്ട്. ബഹുവര്‍ണ്ണ നിറങ്ങളിലുള്ള ഓര്‍ക്കിഡുകള്‍ മറ്റ് ഫ്ലവര്‍ ഷോകളില്‍ കണ്ടിട്ടില്ലാത്തവയണ്.

പലനിറങ്ങളിലുള്ള പൂക്കളുടെ പൂച്ചെട്ടികള്‍ ആധുനിക ഡിസൈനില്‍ പല രൂപത്തില്‍ രൂപകല്പന ചെയ്ത് സജീകരിച്ചിരിക്കുന്നത് മറ്റൊരു വിസ്മയ കാഴ്ചയാണ്.

ഭാരത് മാതാ കോളേജ് ബോട്ടണി വിഭാഗം അവതരിപ്പിച്ചിരിക്കുന്ന കാബേജ് മൊട്ടുകള്‍ വ്യത്യസ്തമായ കാഴ്ചാനുഭവമായി മാറിയിട്ടുണ്ട്. അലങ്കാര കള്ളിച്ചെടി, ബോണ്‍സായ് ചെടികള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കൗതുകമുണര്‍ത്തുന്നു.

ജനുവരി 13ന് അവസാനിക്കുന്ന ഫ്‌ളവര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന പുഷ്പചെടികള്‍ അന്ന് വിലക്ക് വാങ്ങാവുന്നതുമാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top