Kerala

ഹര്‍ത്താല്‍ അതിക്രമം തടയുന്നതില്‍ വീഴ്ച്ച വരുത്തിയ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറെ സ്ഥലം മാറ്റി; തിരുവനന്തപുരത്തും അഴിച്ചുപണി

ശബരിമല യുവതീപ്രവേശത്തെ തുടര്‍ന്ന് നടന്ന ഹര്‍ത്താലിനോട് അനുബന്ധിച്ചുണ്ടായ ആക്രമണങ്ങള്‍ തടയുന്നതില്‍ വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥന്‍മാരെ സ്ഥലം മാറ്റി. തിരുവനന്തപുരം, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍മാരെ മാറ്റിയത്. ഹര്‍ത്താലിനോടുബന്ധിച്ച് കോഴിക്കോട് മിഠായിത്തെരുവില്‍ വന്‍ തോതില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറിയിരുന്നു. സംരക്ഷണം നല്‍കുമെന്ന് പറഞ്ഞ പോലീസ് കബളിപ്പിച്ചുവെന്ന് വ്യാപാരികള്‍ ആരോപിച്ചതിന് പിന്നാലെയാണ് കോഴിക്കോട് കാളിരാജ് മഹേഷ്‌കുമാറിനെ പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയത്. കെ.സഞ്ജയ്കുമാര്‍ ഗുരുഡിന്‍ ആണ് പുതിയ കോഴിക്കോട് കമ്മീഷണര്‍.

കോട്ടയം വിജിലന്‍സ് എസ്പി ജയിംസ് ജോസഫിനെ കോഴിക്കോട് ഡെപ്യൂട്ടി കമ്മീഷണറാക്കി. ഈ സ്ഥാനത്തുള്ള കെ.എം.ടോണിയെ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയാക്കി മാറ്റി നിയമിച്ചു. തിരുവനന്തപുരം കമ്മീഷണര്‍ പി.പ്രകാശിനെ ആംഡ് ബറ്റാലിയനിലേക്കാണ് മാറ്റിയത്. പകരം തിരുവനന്തപുരത്ത് ഇന്റലിജന്‍സ് ഡിഐജി: എസ്.സുരേന്ദ്രനെ കമ്മീഷണറായി നിയമിച്ചു. ആക്രമണങ്ങള്‍ തടയുന്നതില്‍ പൊലീസ് പരാജയപ്പെട്ടെന്നു സേനയ്ക്കുള്ളില്‍നിന്നു തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു. കോഴിക്കോട്ടെ ഒരു സിവില്‍ പോലീസ് ഓഫീസര്‍ സിറ്റി പോലീസ് കമ്മീഷണറെ വിമര്‍ശിച്ചുകൊണ്ട് ഫെയ്‌സ്ബുക്കിലിട്ട കുറപ്പ് വൈറലായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ പിടിപ്പുകേടായിരുന്നു അക്രമം തടയുന്നതില്‍ പരാജയപ്പെടാന്‍ കാരണമെന്നായിരുന്നു വിമര്‍ശനം. ഇതിനു പിന്നാലെയാണ് പോലീസിലെ കൂട്ട അഴിച്ചുപണി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top