യുവതികളുടെ ഹരമായ ഹിന്ദി നടന് ഹൃത്വിക് റോഷന് ലോകത്തിലെ ഏറ്റവും സൗന്ദര്യമുള്ള സിനിമാ താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. വേള്‍ഡ്സ് ടോപ്പ് മോസ്റ്റ് ഡോട്ട്കോം എന്ന അന്താരാഷ്ട്ര വെബ് സൈറ്റിന്റെ ഓണ്‍ലൈന്‍ വോട്ടെടുപ്പിലാണ് ലോകമെങ്ങും ആരാധകരുള്ള ഹൃത്വിക് ഈ നേട്ടം കൈവരിച്ചത്.
ടോം ഹിഡില്‍സ്റ്റണ്‍, ഹെന്റി കാവില്‍, ഗ്രോസി മില്‍സ്, ക്രിസ് ഇവാന്‍സ് എന്നീ ഹോളിവുഡ് താരങ്ങളെ പിന്തള്ളിയാണ് ഹൃത്വിക് ഒന്നാം സ്ഥാനത്തെത്തിയത്. 2011-2012 വര്‍ഷങ്ങളില്‍ ഏഷ്യയിലെ ഏറ്റവും സെക്സിയായ പുരുഷനായി ഹൃത്വിക് റോഷനെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.