മൂന്നാര്‍: ശബരിമല വിഷയത്തില്‍ കത്തിജ്വലിച്ച അക്രമങ്ങള്‍ക്കിടയിലും കേരളം തണുത്തുറയുകയാണ്. മൂന്നാറില്‍ ഇന്നലെയും താപനില പൂജ്യത്തിന് താഴെ എത്തി.
മൂന്നാര്‍ ടൗണ്‍ മൈനസ് 2 ഡിഗ്രി സെല്‍ഷ്യസ്. നല്ലതണ്ണി മൈനസ് 1, ചിറ്റുവരൈ, ചെണ്ടുവരൈ, കുണ്ടള, മാട്ടുപ്പെട്ടി മൈനസ് 3 ഡിഗ്രി സെല്‍ഷ്യസ് എന്നിങ്ങനെയാണ് താപനില. തുറസായ സ്ഥലത്ത് പാര്‍ക്ക് ചെയ്ത വാഹനങ്ങളുടെ മുകളില്‍ മഞ്ഞുറഞ്ഞു കിടക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
വിദേശികള്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ തണുപ്പ് ആസ്വദിക്കാന്‍ മൂന്നാറിലേക്ക് എത്തുന്നുണ്ട്. ഇന്നലെ ഹര്‍ത്താല്‍ ദിനത്തിലും രാജമലയില്‍ 700 പേര് എത്തി.