Kerala

ശബരിമലയില്‍ കൂടുതല്‍ യുവതികളെ എത്തിക്കും; നവോത്ഥാന കേരളം

കോഴിക്കോട്: ശബരിമലയിലേക്ക് കൂടുതല്‍ യുവതികളെ എത്തിക്കുമെന്ന് നവോത്ഥാന കേരളം ഫേസ്ബുക്ക് കൂട്ടായ്മ. അടുത്തയാഴ്ച രണ്ട് യുവതികളെ കൂടി സന്നിധാനത്ത് എത്തിക്കാനാണ് നീക്കമെന്ന് സംഘാടകന്‍ ശ്രേയസ് കണാരന്‍ പറഞ്ഞു.

മകരവിളക്കിന് മുന്‍പ്തന്നെ വീണ്ടും സ്ത്രീകളെ സന്നിധാനത്ത് എത്തിക്കാനാണ് കൂട്ടായ്മയുടെ പദ്ധതി. രണ്ടോ മൂന്നോ സ്ത്രീകള്‍ വരുന്ന ദിവസങ്ങളില്‍ ശബരിമല കയറും. ബിന്ദുവിനും കനകദുര്‍ഗ്ഗയ്ക്കും ശബരിമലയില്‍ എത്താനായത് ഈ മാസം 24 മുതല്‍ നടത്തിയ സംഘടിതമായ ശ്രമത്തിന്റെ ഫലമായാണെന്ന് ശ്രേയസ് കണാരന്‍ പറഞ്ഞു.

ഒറ്റപ്പെട്ട സ്ത്രീ ഇടപെടലുകള്‍ പരാജയപ്പെടുന്ന നിലയ്ക്ക് ഇത് തുടരും. സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തുന്നത് അംഗീകരിക്കാന്‍ കേരളത്തിന്റെ മനസിനെ പരുവപ്പെടുത്തുക എന്നത് കൂട്ടായ ഇടപെടലുകളിലൂടെയേ നടക്കൂ. ആ ലക്ഷ്യത്തോടെയാണ് നവോത്ഥാന കേരളം കൂട്ടായ്മ രൂപീകരിച്ചത്.

അമ്പതോളം സ്ത്രീകള്‍ ശബരിമലയില്‍ പോകണമെന്ന താല്‍പ്പര്യം ഫേസ്ബുക്ക് കൂട്ടായ്മയെ അറിയിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്ക് ഒപ്പം ശബരിമല ചവിട്ടാന്‍ നൂറിലധികം പുരുഷന്‍മാരും സന്നദ്ധത അറിയിച്ചിട്ടുണ്ട്. മൂന്ന് നാല് ദിവസത്തിനുള്ളില്‍ തന്നെ ശബരിമലയില്‍ വീണ്ടും യുവതീ പ്രവേശനം നടന്നു എന്ന വാര്‍ത്ത കേള്‍ക്കാനാകും എന്നും ശ്രേയസ് കണാരന്‍ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top