Kerala

പന്തളത്ത് കല്ലേറില്‍ മരിച്ച ചന്ദ്രന്‍ ഉണ്ണിത്താന്റെ സംസ്‌ക്കാരം ഇന്ന്

പന്തളത്ത് കല്ലേറില്‍ മരിച്ച ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകന്‍ ചന്ദ്രന്‍ ഉണ്ണിത്താന്റെ സംസ്‌ക്കാരം ഇന്ന്. പന്തളം ടൌണില്‍ പൊതുദര്‍ശനത്തിനു വെച്ചശേഷം വീട്ടുവളപ്പിലായിരിക്കും സംസ്‌ക്കാരം നടക്കുക. രാവിലെ മൃതദേഹം കര്‍മ്മസമിതി പ്രവര്‍ത്തകര്‍ ഏറ്റുവാങ്ങും.

ശബരിമല സ്ത്രീ പ്രവേശനത്തോടനുബന്ധിച്ച് ശബരിമല കര്‍മ്മസമിതി നടത്തിയ പ്രകടനത്തിനിടെയാണ് കര്‍മ്മസമിതി പ്രവര്‍ത്തകനായ ചന്ദ്രന്‍ ഉണ്ണിത്താന് കല്ലേറില്‍ പരിക്കേല്‍ക്കുന്നത്. തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ചന്ദ്രന്‍ ഉണ്ണിത്താന്റെ മരണം ഹൃദയ സ്തംഭനംമൂലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ഹൃദയ സ്തംഭനത്തിന് കാരണം കല്ലേറല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. നേരത്തെ ഹൃദയ ശസ്ത്രക്രിയ നടത്തിയിട്ടുള്ളയാളാണ് ചന്ദ്രന്‍ ഉണ്ണിത്താന്‍. അതേസമയം ചന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട് രണ്ട് സിപിഎം പ്രവര്‍ത്തകര്‍ കസ്റ്റഡിയിലാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top