Kerala

കലാഭവന്‍ മണിയുടെ ജന്മദിനത്തില്‍ നിര്‍ധന കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കി മണിയുടെ ചങ്ങാതിമാര്‍

ചാലക്കുടി: മലയാള സിനിമയുടെ ചിരിമുത്ത് കലാഭവന്‍ മണിയുടെ ജന്മദിനത്തില്‍ ഭവനരഹിതയായ വീട്ടമ്മയ്ക്ക്  വീട് നിര്‍മ്മിച്ച് നല്‍കി മണിയുടെ ചങ്ങാതിമാര്‍. മണിയുടെ ജന്മദിനമായ ജനുവരി ഒന്നിനാണ് പോട്ടയിലെ സനുഷയെന്ന യുവതിയുടെ കുടുംബത്തിന് മണിയുടെ സുഹൃത്തുക്കളുടെ നേതൃത്വത്തിലുള്ള കാസ്‌കേഡ് ക്ലബ് വീടിന്റെ താക്കോല്‍ദാനം നടത്തിയത്.

7 ലക്ഷം രൂപ ചെലവിട്ട് നിര്‍മ്മിച്ച വീടിന്റെ ഉദ്ഘാടനവും താക്കോല്‍ദാനവും മന്ത്രി വി.എസ്. സുനില്‍കുമാറാണ് നിര്‍വഹിച്ചത്. രക്താര്‍ബുദം ബാധിച്ചു ചികിത്സയില്‍ കഴിയുന്ന മേലൂര്‍ പുഷപഗിരി സ്വദേശി സജില്‍ ശാന്തിയുടെ ചികിത്സയ്ക്ക് 60 ലക്ഷം രൂപയും മറ്റ് 20 പേര്‍ക്കുള്ള ചികിത്സാ സഹായവും ക്ലബ് വിതരണം ചെയ്തു.

നടന്‍മാരായ ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, പ്രജോദ്, രമേശ് പിഷാരടി, ജാഫര്‍ ഇടുക്കി, സിനോജ് അങ്കമാലി, ഫുട്‌ബോള്‍ താരങ്ങളായ ഐ.എം. വിജയന്‍, ജോപോള്‍ അഞ്ചേരി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top