Breaking News

കലാഭവന്‍ മണിയുടെ മരണം കൊലപാതകമല്ലെന്ന് സിബിഐ റിപ്പോര്‍ട്ട്

നടന്‍ കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് സിബിഐ റിപ്പോര്‍ട്ട്. അമിത മദ്യപാനത്തെ തുടര്‍ന്നുള്ള കരള്‍ രോഗം കൊണ്ടാണ് മരണമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ചൈല്‍ഡ് സി സിറോസിസ് ആണ് മരണകാരണമന്നാണ് കണ്ടെത്തല്‍. കരള്‍ ദുര്‍ബലമായതിനാല്‍ മീഥൈല്‍ ആല്‍ക്കഹോള്‍ ശരീരത്തില്‍ കിടന്നു. നാലു മില്ലി ഗ്രാം മാത്രമാണ് ശരീരത്തില്‍ മീഥൈല്‍ ആല്‍ക്കഹോളിന്റെ അളവ് കണ്ടെത്തിയത്. പച്ചക്കറി വേവിക്കാതെ ഭക്ഷിച്ചത് കൊണ്ടാണ് ക്ലോര്‍പൈറിഫോസ് ശരീരത്തില്‍ കണ്ടത്. 35 പേജുള്ള അന്വേഷണ റിപ്പോര്‍ട്ട് സിബിഐ എറണാകുളം സിജെഎം കോടതിയില്‍ സമര്‍പ്പിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top