Latest News

വനിതാ മതിലിനുശേഷം കേരളം ചെകുത്താന്റെ നാടായി മാറും; എന്‍എസ്എസ്

വനിതാ മതിലിനുശേഷം കേരളം ചെകുത്താന്റെ നാടായി മാറുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ആചാരവും അനാചാരവും അറിയാത്തവരാണ് നവോത്ഥാനം പടിപ്പിക്കാനിറങ്ങുന്നതെന്ന് സുകുമാരന്‍ നായര്‍ തുറന്നടിച്ചു. വിശ്വാസം തകര്‍ക്കാന്‍ ആരു വന്നാലും നടക്കില്ല. എന്‍എസ്എസ് മന്നത്തിന്റെ പാതയിലല്ലെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് എന്ത് അവകാശമെന്നും അദ്ദേഹം ചോദിച്ചു. എന്‍എസ്എസ് നേതൃത്വത്തിനെ വിമര്‍ശിച്ച് ഇന്ന് നിരവധി മന്ത്രിമാരും നേതാക്കളും രംഗത്തെത്തത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സുകുമാരന്‍ നായരുടെ പ്രതികരണം.

വനിതാ മതില്‍ വിഷയത്തില്‍ എന്‍എസ്എസിന് തിരിച്ചടിയുണ്ടാകുമെന്നും നേതൃത്വം നയം പുനപരിശോധിക്കുമെന്നാണ് പ്രതിക്ഷയെന്നും മന്ത്രി ഇ പി ജയരാജന്‍ വ്യക്തമാക്കിയിരുന്നു. അതോടൊപ്പം നേതൃത്വം നിലപാടെടുത്തെന്നു കരുതി എല്ലാവരും അത് പിന്തുടരുകയില്ലെന്നു മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയും പറഞ്ഞിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top