Kerala

വിളംബരറാലി നടത്തി പുലിവാല് പിടിച്ചു; ഒടുവില്‍ പിഴയടച്ച് തടിതപ്പി

ഹെല്‍മറ്റില്ലാതെ സ്‌കൂട്ടറില്‍ വിളംബര റാലി നടത്തി പുലിവാല് പിടിച്ച് യു. പ്രതിഭ എംഎല്‍എ. വനിതാ മതില്‍ പ്രചാരണത്തിന്റെ ഭാഗമായി തിങ്കളാഴ്ച വൈകുന്നരമാണ് കായംകുളം നഗരത്തിലൂടെ വനിതകളുമായി പ്രതിഭ സ്‌കൂട്ടര്‍ റാലി നടത്തിയത്. റാലി നയിച്ച എംഎല്‍എക്കും പങ്കെടുത്ത വനിതകള്‍ക്കും ഹെല്‍മെറ്റ് ഉണ്ടായിരുന്നില്ല. ഇതിന്റെ ദൃശ്യങ്ങള്‍ ചുരുങ്ങിയ സമയത്തിനുളളില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഹെല്‍മെറ്റ് വയ്ക്കാതെ സ്‌കൂട്ടറില്‍ വിളംബര യാത്ര നടത്തി തെറ്റായ സന്ദേശം പങ്കുവച്ചതിനെതിരെ ആയിരുന്നു സോഷ്യല്‍ മീഡിയ രൂക്ഷമായി പ്രതികരിച്ചത്.

വാഹനാപകടങ്ങളില്‍ നടപടി സ്വീകരിക്കാത്തതിനെതിരെ അടുത്തിടെ ഒരു യോഗത്തില്‍ കണ്ണീര്‍ പൊഴിച്ച എംഎല്‍എ തന്നെ ഹെല്‍മെറ്റില്ലാതെ യാത്ര ചെയ്യുകയും അതിനു പ്രോത്സാഹനം നല്‍കുകയും ചെയ്തത് ന്യായീകരിക്കാനാകാത്ത നടപടിയാണെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രതികരണമുയര്‍ന്നു. ഇതിനു പിന്നാലെയാണ് പ്രതിഭ കായംകുളം ട്രാഫിക് പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി 100 രൂപ പിഴയടച്ചത്.

അതേസമയം വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളുമെന്നും തെറ്റ് ബോധ്യമായാല്‍ തിരുത്തുമെന്നും പ്രതിഭ പറഞ്ഞു. നിയമം എല്ലാവര്‍ക്കും ഒരു പോലെയാണ്. ട്രാഫിക് സ്റ്റേഷനില്‍ നേരിട്ടുപോയി പിഴയടച്ചതും നിയമം എല്ലാവരും പാലിക്കണമെന്ന സന്ദേശം നല്‍കാന്‍ വേണ്ടിയാണെന്നും എംഎല്‍എ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top