Breaking News

മിടുക്കുണ്ടെങ്കില്‍ വെടിവച്ചവരെ കണ്ടുപിടിക്കട്ടെ; ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പില്‍ പോലീസിനെ വെല്ലുവിളിച്ച് രവി പൂജാരി

കൊച്ചി: ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ് കേസില്‍ പൊലീസിനെ വെല്ലുവിളിച്ച് രവി പൂജാരി. പനമ്പളളി നഗറില്‍ ബ്യൂട്ടിപാര്‍ലറിനു നേരെ വെടിവയ്പ്പ് നടത്തിയ തന്റെ ആളുകളെ മിടുക്കുണ്ടെങ്കില്‍ പോലീസ് കണ്ടുപിടിക്കട്ടെയെന്ന് രവി പൂജാരി വെല്ലുവിളിച്ചു. ലീന മരിയ പോളല്ല തന്റെ ലക്ഷ്യം. ലീന മരിയയും കൂട്ടരും തട്ടിയെടുത്ത പണമാണ് താന്‍ ആവശ്യപ്പെട്ടതെന്നും രവി പൂജാരി പറഞ്ഞു. വിദേശത്ത് നിന്നും മാധ്യമങ്ങള്‍ക്ക് ലഭിച്ച ഫോണ്‍ കോളിലാണ് പോലീസിനെതിരെ വെല്ലുവിളി നടത്തിയത്.

മംഗലാപുരത്തെ പൂജാരിയുടെ അനുയായികള്‍ നല്‍കിയ കൊട്ടേഷന്‍ ഏറ്റെടുത്ത് കൊച്ചി സ്വദേശികളാണ് ലിനയുടെ കൊച്ചിയിലെ ബ്യൂട്ടിപാര്‍ലറിന് നേരെ വെടിയുതിര്‍ത്തത്. ക്വട്ടേഷന്‍ നല്‍കിയതിനുപിന്നില്‍ രവി പൂജാരയാണോയെന്ന് ഇവര്‍ക്ക് അറിവുണ്ടായിരുന്നില്ലെന്നുമാണ് പൊലീസ് കരുതുന്നത്. പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നാണ് സൂചന.

അതേസമയം ലീന മരിയ പോള്‍ ബോളിവുഡ് താരങ്ങളെയടക്കം സ്വകാര്യ ചടങ്ങുകള്‍ക്ക് എത്തിക്കാമെന്നേറ്റ് നിരവധി പേരില്‍ നിന്നും പണം തട്ടിയ കേസുകളെ വിശദാംശങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്ങ്മൂലത്തില്‍ ലീനയ്‌ക്കെതിരെ 3 സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിയതിന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിനിടെ ലീന മരിയ പോളിനോട് 25 കോടി ആവശ്യപ്പെട്ടതിനു പിന്നില്‍ വ്യക്തമായ കാരണമുണ്ടെന്നും ഇത് വൈകാതെ തന്നെ മാധ്യമങ്ങളിലാടെ അറിയിക്കുമെന്നും രവി പൂജാരി അറിയിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top