തിരുവനന്തപുരം: വനിതാമതിലിനും അയ്യപ്പജ്യോതിക്കും ബദലായി യുഡിഎഫിന്റെ വനിതാ സംഗമം ഇന്ന് മൂന്ന് മണിക്ക് സംഘടിപ്പിക്കും. സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സംഗമം ഉദ്ഘാടനം ചെയ്യും.
വിവിധ ജില്ലകളില്‍ നേതാക്കള്‍ നേതൃത്വം നല്‍കും. ശബരിമലയുടെ പേരില്‍ സിപിഎമ്മും ബിജെപിയും നടത്തുന്ന പ്രചാരണത്തിനെതിരെയാണ് യുഡിഎഫിന്റെ മതേതര വനിതാ സംഗമമെന്ന് വനിതാ ഏകോപനസമിതി ചെയര്‍മാന്‍ ലതികാ സുഭാഷ് അറിയിച്ചു. ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതിലിനെതിരെ പ്രതിപക്ഷം വലിയ വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്.