Business

ഉള്ളി ഉല്‍പാദന ചെലവ് കിലോഗ്രാമിന് 8 രൂപ, വില്‍പ്പന വില 1 രൂപ

രാജ്യത്തെ ഉള്ളി കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലാണ്. ഉള്ളിക്ക് കിലോഗ്രാമിന് കഷ്ടിച്ച് 1 രൂപ മുതല്‍ 2 രൂപവരെയാണ് ഉത്തരേന്ത്യയില്‍ ലഭിക്കുന്നത്. ഉള്ളിക്ക് മാത്രമല്ല ഉരുളക്കിഴങ്ങിനും വില വളരെ കുറവാണ് ലഭിക്കുന്നത്. ഗ്രാമീണ സമ്പദ്‌മേഖലയെ പ്രതിസന്ധിയിലാക്കിയ ഉള്ളി വില അടുത്ത വരുന്ന പൊതു തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക ഘടകമായി മാറും.

ഒരു കിലോഗ്രാം സവാള ഉള്ളിയുടെ ഉല്‍പ്പാദന ചെലവ് തന്നെ 8 രൂപയോളം വരുന്നുണ്ട്. ഉള്ളി ഉല്‍പാദന സംസ്ഥാനമായ മഹാരാഷ്ട്രയിലാണ് ഉള്ളിവിലയിടിവ് ഏറ്റവുമധികം കര്‍ഷകരെ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുന്നത്. ഉല്‍പാദനം വര്‍ദ്ധിച്ചതും ഗള്‍ഫ് മേഖലയിലേക്കുള്ള കയറ്റുമതി കുറഞ്ഞതുമാണ് ഉള്ളിവില കുറയാനുള്ള പ്രധാന കാരണങ്ങള്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top