തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരം നടത്തുന്ന ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെ സമരപ്പന്തലിലെത്തി സന്ദര്‍ശിച്ച മുസ്ലിം ലീഗ് നേതാവിനെതിരെ നടപടി.
യൂത്ത് ലീഗ് സംഘടിപ്പിച്ച യുവജനയാത്രയുടെ സമാപനദിവസം ശോഭാ സുരേന്ദ്രനെ സന്ദര്‍ശിക്കുന്ന ചിത്രം വൈറലായതോടെയാണ് കാസര്‍ഗോഡ് മംഗല്പാടി പഞ്ചായത്ത് മൂന്നാം വാര്‍ഡ് ലീഗ് പ്രസിഡന്റ് മുഹമ്മദ് ഹാജിയെ പാര്‍ട്ടി സ്ഥാനത്തു നിന്നും പുറത്താക്കിയത്.
പുതിയ ആക്ടിംഗ് പ്രസിഡന്റായി സീനിയര്‍ വൈസ് പ്രസിഡന്റ് യു.കെ. ഇബ്രാഹിം ഹാജിയെ തെരഞ്ഞെടുത്തു. മുഹമ്മദ് ഹാജിക്കെതിരെ വാര്‍ഡ് കമ്മിറ്റി സ്വീകരിച്ച നടപടി പഞ്ചായത്ത് കമ്മിറ്റിയും അംഗീകരിച്ചു.