Latest News

മുത്തലാഖ് ബില്‍ ലോക്‌സഭ പാസാക്കി

ന്യൂഡല്‍ഹി: പുരുഷന്മാര്‍ മുത്തലാഖ് ചൊല്ലി വിവാഹമോചനം നടത്തുന്ന മുസ്ലിം സമുദായത്തിലെ ആചാരം ക്രിമിനല്‍ കുറ്റമാക്കുന്ന ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍ ലോക്സഭ പാസാക്കി. നാലുമണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കു ശേഷം 11നെതിരെ 245 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്.

ബില്‍ മുമ്പ് ലോക്സഭ പാസാക്കിയെങ്കിലും രാജ്യസഭ കടന്നില്ല. തുടര്‍ന്നാണ് ഓര്‍ഡിനന്‍സ് ഇറക്കിയത്. അതേസമയം, ബില്ലില്‍ തടവ് ശിക്ഷ വ്യവസ്ഥ ചെയ്യുന്നതിനെ എതിര്‍ത്ത കോണ്‍ഗ്രസ്, എ.ഡി.എം.കെ, സമാജ്വാദി പാര്‍ട്ടികള്‍ വാക്കൗട്ട് നടത്തി. പകരം പിഴ ശിക്ഷ വേണമെന്നായിരുന്നു അവരുടെ ആവശ്യം.

പ്രതിക്ക് ജാമ്യത്തിന് മജിസ്‌ട്രേട്ടിനെ സമീപിക്കാമെന്ന വ്യവസ്ഥ ബില്ലിലുണ്ട്. കുട്ടിയുടെ സംരക്ഷണ ചുമതലയും കേസ് ഒത്തു തീര്‍പ്പാക്കുന്നതും തീരുമാനിക്കുന്നത് മജിസ്ട്രേട്ടായിരിക്കും. ജാമ്യ വ്യവസ്ഥകളും കര്‍ശനമാക്കി.

മുത്തലാഖിന് ഇരയാകുന്ന സ്ത്രീ, രക്ത ബന്ധത്തിലുള്ളവര്‍, വിവാഹം വഴി ബന്ധുക്കളായവര്‍ എന്നിവര്‍ നല്‍കുന്ന പരാതിയിലേ പൊലീസിന് കേസെടുക്കാനാവൂ. നീതിയും മനുഷ്യത്വവും ഉറപ്പാക്കുന്നതാണ് ബില്ലെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top