ശബരിമല: ശബരിമല ദര്‍ശനത്തിനെത്തി മടങ്ങിയ മനിതി സംഘാംഗങ്ങള്‍ വീണ്ടുമെത്തിയാല്‍ അറസ്റ്റുചെയ്യാന്‍ എന്‍.ഐ.എയുടെ നീക്കം. മനിതി അംഗങ്ങള്‍ക്ക് അര്‍ബന്‍ മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണിത്.
ഞായറാഴ്ച പമ്പയിലെത്തിയ 11അംഗ മനിതി സംഘം അര്‍ബന്‍ മാവോയിസ്റ്റുകള്‍ മുഴക്കുന്ന തരത്തിലുള്ള മുദ്രാവാക്യം വിളിച്ചിരുന്നു. ഇത് സ്ഥലത്തുണ്ടായിരുന്ന കേന്ദ്ര ഇന്റലിജന്‍സ് സംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇവര്‍ക്കെതിരെ അന്വേഷണം തുടങ്ങിയത്.
സംഭവത്തെ തുടര്‍ന്ന് എന്‍.ഐ.എ തമിഴ്നാട് ഘടകം കേസ് ഏറ്റെടുത്തതോടെ ഇവര്‍ക്കെതിരെ ഞെട്ടിക്കുന്ന വിവരങ്ങള്‍ ലഭിച്ചതെന്നാണ് സൂചന. ഇതോടെ എന്‍.ഐ.എ അന്വേഷണം ഊര്‍ജ്ജിതമാക്കി.