Breaking News

അയ്യപ്പ ജ്യോതിക്കു നേരെ അക്രമണം ; ശബരിമല കര്‍മ സമിതി ഇന്ന് പ്രതിഷേധ ദിനമായി ആചരിക്കും

അയ്യപ്പജ്യോതിക്കിടെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചു ശബരിമല കര്‍മ സമിതി വ്യാഴാഴ്ച പ്രതിഷേധ ദിനമായി ആചരിക്കും. കര്‍മ സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തു പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമെന്നു ദേശീയ ജനറല്‍ സെക്രട്ടറി എസ്.ജെ.ആര്‍.കുമാര്‍ അറിയിച്ചു. വിവിധ ഇടങ്ങളില്‍ അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്ക് നേരെയാണ് അക്രമമുണ്ടായത്. ബിജെപിയുടെയും എന്‍എസ്എസിന്റെയും പിന്തുണയോടെയായിരുന്നു അയ്യപ്പ ജ്യോതി സംഘടിപ്പിച്ചത്.

മഞ്ചേശ്വരം മുതല്‍ കളിയിക്കാവിള വരെ ഒരേസമയം ദീപങ്ങള്‍ തെളിച്ചാണ് അയ്യപ്പജ്യോതി സംഘടിപ്പിച്ചത്. 310 സ്ഥലങ്ങളില്‍ പ്രധാന നേതാക്കള്‍ പങ്കെടുത്ത യോഗങ്ങളും നടന്നു. 765 കിലോമീറ്ററില്‍ സ്ത്രീകളും കുട്ടികളും പുരുഷന്മാരും ഉള്‍പ്പെടെ 20 ലക്ഷത്തോളം പേര്‍ ദീപം തെളിച്ചതായി സംഘാടകര്‍ അവകാശപ്പെടുന്നു.

പെരുമ്പ, കാലിക്കടവ്, കരിവെള്ളൂര്‍, കാഞ്ഞങ്ങാട്, തളിപ്പറമ്പ്, തൃക്കരിപ്പൂര്‍ എന്നീ പ്രദേശങ്ങളില്‍ അക്രമമുണ്ടായി. സ്ത്രീകളും മൂന്നു കുട്ടികളും ഉള്‍പ്പടെ 31 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി എസ്.ജെ.ആര്‍ കുമാര്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top